Snakes have been fount at home after Kerala Floods 2018 <br />ആലുവ ദേശത്തെ ദീപയാണ് പ്രളയദുരിതത്തെക്കുറിച്ച് മനോരമയില്കുറിപ്പെഴുതിയിരിക്കുന്നത്. ഭര്ത്താവും മക്കളും ജീവനോടെയുണ്ടെന്നറിഞ്ഞത് അഞ്ചാംദിവസമാണ്, ഇന്നലെ ആലുവ ദേശം കവലയിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍. രണ്ടുമക്കളും ഭര്‍ത്താവും വേറെ ക്യാംപുകളിലായിരുന്നു. കഴുത്തൊപ്പം വെള്ളമെത്തിയപ്പോഴാണ് വഞ്ചിയില്‍ ക്യാംപിലേക്ക് കൊണ്ടുപോയത്. മൊബൈല്‍ ഫോണ്‍പോലും കയ്യിലുണ്ടായിരുന്നില്ല. ഒരു ജന്‍മത്തിന്റെ സമ്പാദ്യം മുഴുവന്‍ വെള്ളം എടുത്തുകൊണ്ടുപോയത് കണ്ടിട്ടും എന്റെ ആശ്വാസം എല്ലാവരും ജീവനോടുണ്ടല്ലോ എന്നുള്ളതാണ്. <br />#KeralaFloods